മജ്ലിസ് ശൂറ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
മസ്കത്ത്: പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനിലും രാജ്യത്തിന് പുറത്തുമുള്ള 753,690 പൗരന്മാര്ക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്.
രാജ്യത്ത് ഒക്ടോബർ 29നാണ് വോട്ടെടുപ്പ് നടക്കുക. വിദേശത്തുള്ള ഒമാനികൾക്ക് ഒക്ടോബർ 22നാണ് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുമണിവരെയാകും വോട്ടിങ്. വോട്ടിങ്ങിനുള്ള നടപടികളും ക്രമങ്ങളും പിന്നീടുള്ള ഘട്ടത്തിൽ ആഭ്യന്തര മന്ത്രാലയം വിശദീകരിക്കും.
പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് ഉപയോഗിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ശൂറ തെരഞ്ഞെടുപ്പിന് ഇ വോട്ടിങ് രീതി സ്വീകരിക്കുന്നത്.
രാജ്യത്തിന് പുറത്തുള്ളവരും ഒമാനിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി വോട്ട് ചെയ്യാനാകും. ഫലപ്രഖ്യാപനവും വെബ്സൈറ്റ് വഴിയാകും. സുപ്രീം ഇലക്ഷന് കമ്മിറ്റിയെ സുപ്രീം കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനാണ് നയിക്കുക. ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.