മസ്കത്ത്: അസൈബ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് ഓണാഘോഷ പരിപാടി ‘ബ്ലാസ്റ്റോണം- 2026’ ബർക്ക ഫാം ഹൗസിൽ വെച്ച് നടന്നു. മസ്കത്ത് ക്രിക്കറ്റ് ലീഗിലെ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് നിരവധിയാളുകളും അവരുടെ കുടുംബാംഗങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തു. മുതിർന്ന അംഗം സിബി പി. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് സെക്രട്ടറി ഷിനു കെ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഓഡിനേറ്റർ ഉസ്മാൻ കെ.ടി സ്വാഗതവും പ്രസിഡന്റ് സുധി സുരേഷ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം എന്നിവയോടെ ആഘോഷങ്ങൾ കേമമായി നടന്നു. തുടർന്ന് മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.