ഖൽബൗ പാർക്ക്
അറ്റകുറ്റപ്പണി: ഖൽബൗ പാർക്ക് ഇന്ന് മുതൽ അടച്ചിടും
മസ്കത്ത്: അറ്റകുറ്റപ്പണികൾക്കായി ഖൽബൗ പാർക്ക് ചൊവ്വാഴ്ച മുതൽ അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. കാലാനുസൃത അറ്റകുറ്റപ്പണികൾ നടത്തി സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പാർക്ക് അടിച്ചിടുന്നത്. എല്ലാ സന്ദർശകർക്കും മികച്ച അനുഭവം ഉറപ്പാക്കുകയാണ് അറ്റകുറ്റപ്പണിയിലൂടെ ലക്ഷ്യമിടുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാർക്ക് അടച്ചിടുന്നത് തുടരുമെന്നും സന്ദർശകർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
മത്ര കോർണിഷിന്റെ അവസാനത്തിലാണ് ഖൽബൗ പാർക്ക് സ്ഥിതിചെയ്യുന്നത്. വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും പാർക്കിൽ സാധാരണയായി തിരക്ക് അനുഭവപ്പെടാറുണ്ട്. മനോഹരമായ പർവതങ്ങളാൽ ചുറ്റപ്പെട്ട വളരെ ശാന്തമായ പാർക്കാണിത്. നീന്തലിനും ഡൈവിങ്ങിനും അനുയോജ്യമായ ഒരു ചെറിയ ബീച്ചും കുട്ടികൾക്കുള്ള ഒരു ചെറിയ കളിസ്ഥലവുമുണ്ട്. മലയാളികളുൾപ്പെടെയുള്ള പ്രവാസികളുടെ വാരാന്ത്യ അവധി ദിനങ്ങളിലെ സന്ദർശന സ്ഥലം കൂടിയാണ് ഈ പാർക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.