മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ജി​മാ​ഖി​ന്റെ ലോ​ഞ്ചി​ങ് ച​ട​ങ്ങി​ൽ ഗോ​കു​ലം

ഗോ​പാ​ല​ൻ സം​സാ​രി​ക്കു​ന്നു

മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ജി​മാ​ഖ് ലോ​ഞ്ച്

ദോ​ഹ: മ​ട​പ്പ​ള്ളി ഗ​വ.​കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഖ​ത്ത​റി​ലെ കൂ​ട്ടാ​യ്മ ജി​മാ​ഖി​ന്റെ ലോ​ഞ്ച് അ​ൽ വ​ക്റ​യി​ലെ ഡി.​പി.​എ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഖാ​ലി​ദ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ ഫ​ഖ്റു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് മ​ട​പ്പ​ള്ളി കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ ഗോ​കു​ലം ഗോ​പാ​ല​ൻ ജി​മാ​ഖി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. വ്യാ​പാ​ര, വ്യ​വ​സാ​യ, സി​നി​മാ രം​ഗ​ങ്ങ​ളി​ലെ നി​സ്തു​ല സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഖാ​ലി​ദ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ ഫ​ഖ്റു ഗോ​കു​ലം ഗോ​പാ​ല​ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് ക​ൺ​വീ​ന​ർ ശ്രീ​നാ​ഥ് പ​റ​മ്പ​ത്ത് മു​ഖ്യാ​തി​ഥി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. തു​ട​ർ​ന്ന് ഖ​ത്ത​റി​ൽ 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മ​ട​പ്പ​ള്ളി കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ എം.​വി. സി​റാ​ജു​ദ്ദീ​ൻ, കെ.​കെ. യൂ​സ​ഫ്, എം.​വി. അ​ബൂ​ത​യ്യി​ബ്, പി. ​ഹ​മീ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ, ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ് എ​ന്നി​വ​ർ മെ​മ​ന്റോ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ ‘റീ​ക​ണ​ക്ട്’ സു​വ​നീ​റും പ്ര​കാ​ശ​നം ചെ​യ്തു. ആ​ദ്യ​കോ​പ്പി ഗോ​കു​ലം ഗോ​പാ​ല​ന് ന​ൽ​കി പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ കോ​ൺ​കോ​ഡി​ന്റെ സാ​ര​ഥി ജു​ബീ​ഷ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സു​ധ​ൻ കൈ​വേ​ലി​യു​ടെ ഹാ​സ്യ പ്ര​ക​ട​നം, വി​ജേ​ഷ് ഗോ​പാ​ൽ, ചി​ത്ര അ​രു​ൺ, വി​ഷ്ണു വ​ർ​ധ​ൻ, കൃ​തി​ക, ഫാ​രി​ഷ ഹു​സൈ​ൻ, റി​യാ​സ് ക​രി​യാ​ട് എ​ന്നി​വ​രു​ടെ സം​ഗീ​ത വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ആ​ഷി​ഖ് അ​ഹ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ജി​മാ​ഖ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കേ​ളോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Madappally Govt. College Alumni Association Gymkhana Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.