Posted On
date_range Updated On
date_range അറബിക്കടലിൽ ന്യൂനമർദം; നിരീക്ഷിച്ച് ഒമാൻ
മസ്കത്ത്: അറബിക്കടലിൽ ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെടുന്നതായി ദേശീയ മൾട്ടി-ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു. ഈ സംവിധാനത്തിന്റെ മധ്യഭാഗത്ത് മണിക്കൂറിൽ 31മുതൽ 50 കി.മീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്.
ഒമാനിൽ നേരിട്ട് ആഘാതമേൽപ്പിക്കാതെ ഇത് വടക്കുപടിഞ്ഞാറോട്ട് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്നതും ഇടത്തരവുമായ മേഘങ്ങളുടെ രൂപവത്കരണത്തിന് സാധ്യതയുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.