മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികൾ. നിസ്വ, മനഅ വിലായത്തുകളിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോട് അടുത്തായിരുന്നു സംഭവം. പലയിടത്തും നേരിയ തോതിലുള്ള പ്രകമ്പനവും അനുഭവപ്പെട്ടെന്നും ജനങ്ങൾ പറഞ്ഞു.
അതേസമയം, ദാഖിലിയ ഗവർണറേറ്റിൽ ഭൂചലനമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഗ്ര ശബ്ദത്തിന്റെ കാരണങ്ങളെ കുറിച്ച് അറിയില്ലെന്നും ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് നിസ്വ വിലായത്തിന്‍റെ പ്രതിനിധി അഹമ്മദ് ബിൻ നാസർ അൽ അബ്രി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.