ലയൺസ് ക്ലബ് ഒമാൻ മാസ്റ്റർ ഷെഫ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആരതി വർഗീസ് ഷെഫ് സുരേഷ് പിള്ളയിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു
മസ്കത്ത്: ലയൺസ് ക്ലബ് ഒമാൻ നടത്തിയ മാസ്റ്റർ ഷെഫ് 2024ന്റെ ഫൈനലിൽ ഒന്നാംസ്ഥാനം നേടിയ ആരതി വർഗീസിനെ വേൾഡ് മലയാളി ഫെഡറേഷൻ അനുമോദിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ അംഗമാണ് ആരതി.
88 പേർ പങ്കെടുത്ത പാചകമത്സരത്തിൽ 14 പേരായിരുന്നു ഫൈനലിലെത്തിയിരുന്നത്. ലൈവ് കുക്കിങ് ഫൈനലിൽ പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ് വിജയിയെ തിരഞ്ഞെടുത്തത്.
റൂവി അൽ ഫലാജ് ഓഡിറ്റോറിയത്തിൽ ലയൺസ് ക്ലബ് ഒമാൻ നടത്തിയ മാസ്റ്റർ ഷെഫ് 2024ന്റെ പരിപാടിയിൽ ഷെഫ് സുരേഷ് പിള്ളയിൽനിന്ന് ഉപഹാരങ്ങളും സമ്മാന വൗച്ചറും ആരതി വർഗീസ് ഏറ്റുവാങ്ങി.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ അംഗമായ ആരതി വർഗീസിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും പാചകലോകത്ത് അവരുടെ തുടർച്ചയായ വിജയത്തിനായി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ആശംസകൾ നേരുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.