മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ബൗശര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ സംഘടിപ്പിച്ച
രക്തദാന ക്യാമ്പ്
മസ്കത്ത്: മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബൗശര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് അംഗങ്ങള്‍ പ്ലേറ്റ്ലറ്റ് ദാനവും നിര്‍വഹിച്ചു. രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വേണ്ട വാഹന സൗകര്യങ്ങളും ലഘുഭക്ഷണവും പാനീയങ്ങളുടെ വിതരണവും മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ അംഗങ്ങള്‍ നടത്തി. മാളികപ്പുറം സിനിമയുടെ അണിയറ പ്രവര്‍ത്തകരായ സംവിധായകന് വിഷ്ണു ശശിശങ്കര്‍, സംഗീത സംവിധായകന് രഞ്ജിന് രാജ്, ബാലതാരം മാസ്റ്റര്‍ ശ്രീപദ് തുടങ്ങിയവര്‍ അതിഥികളായി എത്തി.
പ്രസിഡന്റ് എം.ജെ.എഫ് ലയണ്‍ ജയശങ്കര്‍, സെക്രട്ടറി ലയണ്‍ ശശികുമാര്‍, ട്രഷറര്‍ ലയണ്‍ അനീഷ് വിജയ്, കണ്‍വീനര്‍ ലയണ്‍ സന്തോഷ് തുടങ്ങി മറ്റു ലയണ്‍സ് ക്ലബ് അംഗങ്ങളും ഭാരവാഹികളും ക്യാമ്പിനു നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.