Posted On
date_range Updated On
date_range തെക്കൻ ശർഖിയയിൽ നേരിയ ഭൂചലനം
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ചെറുചലനം ജഅ്ലാൻ ബാനി ബു അലി വിലായത്തിൽ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6.54നാണ് ഉണ്ടായത്.
സൂർ വിലായത്തിൽനിന്ന് 54 കിലോമീറ്റർ തെക്കുകിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ഇ.എം.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.