മബേല ജലാലിയ്യ മദ്റസ, ഐ.സി.എഫ് മബേല എന്നിവയുടെ ആഭിമുഖ്യത്തിൽ അഫ്റാഹ് പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ലൈറ്റ് ഓഫ് മദീന’
മബേല: തിരുവസന്തം 1500 എന്ന ശീർഷത്തിൽ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി മബേല ജലാലിയ്യ മദ്റസ, ഐ.സി.എഫ് മബേല എന്നിവയുടെ ആഭിമുഖ്യത്തിൽ അഫ്റാഹ് പാലസ് ഓഡിറ്റോറിയത്തിൽ ലൈറ്റ് ഓഫ് മദീന സംഘടിപ്പിച്ചു.
കാമ്പയിന്റെ ഭാഗമായി വിദ്യാർഥികളുടെ കലാവിരുന്ന്, വിവിധ ഇനങ്ങളിലായി അമ്പതോളം മത്സരങ്ങൾ, സ്പോർട്സ് ക്വിസ്, മൗലിദ് മജ്ലിസ്, നബി സ്നേഹപ്രഭാഷണം, ഇശൽ വിരുന്ന്, ദഫ്, ബുർദ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു.
നിസാർ അലി ബെല്ല അധ്യക്ഷത വഹിച്ചു. ഹാമിദ് യാസീൻ ജൗഹരി മദ്ഹ് റസൂൽ പ്രകീർത്തന സദസ്സിന് നേതൃത്വം നൽകി. സ്റ്റേജിതര മത്സരങ്ങളിലെയുമ പരീക്ഷകളിലെയും വിജയികൾക്കുൾപ്പെടെ എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വദർ മുഅല്ലിം താഹ ഉസ്താദ് സ്വാഗതവും താഹിർ വെള്ളമുണ്ട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.