മസ്കത്ത്: ഇബ്രിയിലെ ഷോപ്പിങ്മാളിൽ ലിഫ്റ്റ് അപകടം. സംഭവത്തിൽ മലയാളിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷ്യോൽപന്ന വിതരണ കമ്പനിയിലെ ജീവനക്കാരാണ് പരിക്കേറ്റ മലയാളിയും സ്വദേശിയും. ഇവരുടെ പരിക്ക് സാരമുള്ളതല്ല. മാളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യാൻ എത്തിയതാണ് ഇവർ. സാധനങ്ങൾ ഇറക്കുന്ന ഭാഗത്തെ ലിഫ്റ്റാണ് അപകടത്തിൽപെട്ടതെന്ന് അറിയുന്നു. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന വിശദ വിവരങ്ങൾ ലഭ്യമല്ല. ലിഫ്റ്റ് അപകടത്തിൽ ഏഷ്യൻ വംശജനും സ്വദേശിക്കും പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.