മസ്കത്ത്: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് നാല് ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ച് ടൂറിസം മന്ത്രാലയം. വടക്കൻ ബാതിനയിലെ ബർകയിലെ ഒരു ഹോട്ടലിന്റെയും മസ്കത്തിലെ മൂന്ന് ഹോട്ടലുകൾക്കെതിരെയുമാണ് താൽക്കാലിക സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുകയും ഗുണനിലവാര ഉറപ്പുവരുത്തുകയും ചെയ്താൽ മാത്രമേ സസ്പെൻഷൻ നടപടിപിൻവലിക്കുകയുള്ളുവെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ‘എല്ലാ ടൂറിസം സ്ഥാപനങ്ങളും നിലവാര നിബന്ധനകളും നിയമച്ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്ക് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.