നിസ്വ ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച വിന്റർ ക്യാമ്പിൽ സംസ്ഥാന വനിത ലീഗ് വൈസ്
പ്രസിഡന്റ് ഷാജിത നൗഷാദ് സംസാരിക്കുന്നു
മസ്കത്ത്: വിദ്യാഭ്യാസ രംഗത്തെ മുസ്ലിം ലീഗിന്റെ ഇടപെടലുകൾ സത്രീ ശാക്തീകരണത്തിന് സഹായകമായതായി. സംസ്ഥാന വനിത ലീഗ് വൈസ് പ്രസിഡന്റ് ഷാജിത നൗഷാദ്. പിന്തള്ളപ്പെട്ടു പോയ ഒരു സമൂഹത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച് , അതിലൂടെ സ്ത്രീകളെ മുഖ്യധാരയിൽ എത്തിക്കാൻ ലീഗ് ശ്രമിച്ചെന്നും പ്രവാസികളാണ് കേരളത്തിന്റെ ഇന്നത്തെ പുരോഗതിയിൽ നിർണായകമായ സ്ഥാനം വഹിച്ചതെന്നും ഇന്ന് കേരളത്തിൽ ഉയർന്ന് നിൽക്കുന്ന ജീവകാരുണ്യ കേന്ദ്രങ്ങൾക്ക്, ആരാധനാലയങ്ങൾക്ക് ഇവയുടെ പിന്നിൽ കെ.എം.സി സജി എന്ന നാലക്ഷരം ഉെണ്ടന്നും അവർ പറഞ്ഞു. നിസ്വ ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച വിന്റർ ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷാജിത നൗഷാദ്.
കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് നൗഷാദ് കാക്കേരി ഉദ്ഘാടനം ചെയ്തു. നിസ്വ കെ.എം.സി.സി ഏരിയ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് നിലമ്പൂർ അധ്യക്ഷത വഹിച്ചു. ഹനീഫ ബിൻ ഷായ, നജില റഫീഖ്, മിസ്രിയ നാസർ, ഒമാനി വനിത ഹാജിറ അൽ സെയ്ഫി, ശംസു മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു, കെ.എം.സി.സി സെക്രട്ടറി അബ്ദുൽ ഹഖ് സ്വാഗതവും പ്രോഗ്രാം ചെയർമാൻ അമീർ വി വി നന്ദിയും പറഞ്ഞു. ഒപ്പന,കോൽക്കളി, വട്ടപ്പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.