വിദ്യാഭ്യാസ സംരംഭ ഫോറത്തിന് മസ്കത്ത് ഗവർണറേറ്റിൽ തുടക്കമായപ്പോൾ
മസ്കത്ത്: ഡയറക്ടറേറ്റ് ജനറൽ ഓഫ് എജുക്കേഷൻ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങളുടെ ഫോറം മസ്‌കത്ത് ഗവർണറേറ്റിൽ തുടക്കമായി.സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്തു.സാങ്കേതികവിദ്യ, അക്കാദമിക് നേട്ടം, കമ്യുണിറ്റി പങ്കാളിത്തം തുടങ്ങി 16 സംരംഭങ്ങളാണ് ഫോറത്തിലുള്ളത്.
വിദ്യാഭ്യാസവും സാങ്കേതികവിദ്യയും തമ്മിലുള്ള പങ്കാളിത്തം കൈവരിക്കുക, വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യ സജീവമാക്കുന്നതിനുള്ള മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ കേഡർമാരെ പ്രചോദിപ്പിക്കുക, സുസ്ഥിരത വർധിപ്പിക്കുക എന്നിവയാണ് ദ്വിദിന ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.