മസ്കത്ത്: പരിസ്ഥിതി അതോറിറ്റിയിലെ ഓഫിസ് ഫോർ കൺസർവേഷൻ ഓഫ് എൻവയൺമെന്റ് (ഒ.സി.ഇ) കായൽ പരുന്തുകളെ നിരീക്ഷിക്കാൻ (സ്റ്റെപ്പി ഈഗിൾ) നടത്തിയ വാർഷിക സർവേ സമാപിച്ചു. ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിൽ 2021 ഒക്ടോബർ മുതൽ 2022 മാർച്ച് 22 വരെയായിരുന്നു സർവേ നടത്തിയത്. അൽ സഫ ഫാമിലും ഹകാബിത് ഏരിയയിലുമടക്കം 84 ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്.
ഈ വർഷം ജനുവരി 25ന് അൽ സഫ ഫാമിൽ 550 സ്റ്റെപ്പി ഈഗിളിനെയും ഫെബ്രുവരി എട്ടിന് ഹകാബീത്തിൽ 142 എണ്ണത്തിനേയും കണ്ടെത്തിയതായി സംഘം അറിയിച്ചു. ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന പക്ഷിയാണ് സ്റ്റെപ്പി ഈഗിൾ. ശൈത്യകാലത്ത് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നതിനാൽ ദേശാടനക്കിളികളായ സ്റ്റെപ്പി കഴുകൻമാരുടെ ഇടത്താവളങ്ങളിലൊന്നാണ് സുൽത്താനേറ്റ്. 2019ൽ 500 സ്റ്റെപ്പി കഴുകന്മാർ ദോഫാറിലുണ്ടായിരുന്നുവെങ്കിൽ 2020ൽ 80 ആയി കുറഞ്ഞു. മൃഗങ്ങളുടെ അഴുകിയ മാംസം ഉൾപ്പെടെയുള്ളവയുടെ അഭാവമാണ് എണ്ണം കുറയാനുള്ള കാരണമായി കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.