ചി​ത്ര​യു​ടെ പി​റ​ന്നാ​ളി​ന് പ്ര​വാ​സ​ലോ​ക​ത്ത് സ്നേ​ഹ​സ​മ്മാ​നം

 മ​സ്‌​ക​ത്ത്​: പാ​ട്ടു​കൊ​ണ്ട് പാ​ലാ​ഴി തീ​ർ​ത്ത ഗാ​യി​ക ചി​ത്ര​യു​ടെ അ​റു​പ​താം പി​റ​ന്നാ​ളി​ന് മ​സ്‌​ക​ത്തി​ലെ ഒ​രു കൂ​ട്ടം ക​ലാ​കാ​ര​ന്മാ​ർ പു​റ​ത്തി​റ​ക്കി​യ വാ​ന​മ്പാ​ടി എ​ന്ന മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ചി​ത്ര​യു​ടെ പാ​ട്ടി​ന്റെ നാ​ൾ​വ​ഴി​ക​ൾ ചേ​ർ​ത്ത് പു​റ​ത്തി​റ​ക്കി​യ​താ​ണ് ആ​ൽ​ബം. R4U മീ​ഡി​യ ബാ​ന​റാ​ണ് വാ​ന​മ്പാ​ടി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സം​വി​ധാ​നം റി​യാ​സ് വ​ലി​യ​ക​ത്ത്‌ ര​ച​ന അ​ക്ബ​ർ ത​ന്നി​യാം. മ്യൂ​സി​ക് സാ​ദ​ത്ത്‌ വ​ല​പ്പാ​ട്. എ​യ്ഞ്ച​ൽ മ​രി​യ തോ​മ​സാ​ണ്​ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. കെ.​സി. അ​രു​ൺ (കാ​മ​റ), എ​സ്.​ജെ. ശ്രീ​ജി​ത്ത്‌ (എ​ഡി​റ്റി​ങ്), ക​മ​റു​ദ്ദീ​ൻ കീ​ച്ചേ​രി (പ​ശ്ചാ​ത്ത​ല സം​ഗീ​തം), വി​ൻ​സെ​ന്റ് (മി​ക്സി​ങ്) എ​ന്നി​വ​രാ​ണ്​ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.