കോന്നി സ്വദേശിയെ ഹോട്ടൽ മുറിയിൽ  മരിച്ച നിലയിൽ കണ്ടെത്തി

മസ്കത്ത്: ബിസിനസ് ആവശ്യാർഥം ഒമാനിലെത്തിയ മലയാളിയെ ഹോട്ടൽ മ​ുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബൈയിൽ ബിസിനസുകാരനായിരുന്ന  പത്തനംതിട്ട കോന്നി വകയാർ കൊച്ചുമങ്ങാട്ടുമണ്ണിൽ ബിനോയ് ഏബ്രഹാമിനെ (45) മസ്കത്തിലെ റാമീസ് ഹോട്ടലിലാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

കഴിഞ്ഞ തിങ്കളാഴ്ച മുറിയെടുത്ത ബിനോയ് ബുധനാഴ്ച ഉച്ചക്ക്​ ചെക്കൗട്ട് ചെയ്യുമെന്ന്​ ഹോട്ടൽ ജീവനക്കാരെ അറിയിച്ചിരുന്നു. വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന്​  ഹോട്ടൽ അധികൃതർ മുറിതുറന്നു നോക്കിയപ്പോൾ തറയിൽ മരിച്ചുകിടക്കുകയായിരുന്നു. പൊലിസെത്തി മൃതദേഹം ആർ.ഒ.പി ആശുപത്രിയിലേക്ക്​ മാറ്റി. ഭാര്യ രാജി ദുബൈയിലുണ്ട്​.

Tags:    
News Summary - Konni native died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.