മസ്കത്ത്: കാണാതായ മലയാളിയെ കുറിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഒരു വിവരവുമില്ല. ഗാലയിലെ സാറ്റ എൽ.എൽ.സി കമ്പനി ജീവനക്കാരനായ കൊല്ലം സ്വദേശി സുരേഷിനെയാണ് കാണാതായത്. അസുഖബാധിതനായിരുന്ന ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കമ്പനിയിൽനിന്ന് സ്ലിപ് വാങ്ങി അൽഖുവൈറിലെ ബദർ അൽ സമ ആശുപത്രിയിലേക്ക് പോയതാണ്.
തിങ്കൾ, ചൊവ്വ ദിവസങ്ങളില്‍ അവധിയിലായിരുന്നു സുരേഷ്. ഫോണ്‍ മുറിയില്‍ തന്നെ വെച്ചിട്ടുണ്ട്. വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ബദര്‍ അല്‍ സമയില്‍ എത്തി സുഹൃത്തുക്കള്‍ പരിശോധിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. മറ്റു ആശുപത്രികളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
കമ്പനി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എച്ച്. ആര് വിഭാഗം പൊലീസിൽ പരാതി നല്കി. പൊലീസ് കഴിഞ്ഞദിവസം കമ്പനിയിൽ എത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ടെന്നും വിഷയം എംബസിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കൈരളി പ്രവർത്തകരും അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 24502515 എന്ന നമ്പറില്‍ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.