കൊടുവള്ളി കൂട്ടായ്മ കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: കൊടുവള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും ഒമാനിലെ പ്രവാസികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ കുടുംബ സംഗമം നവ്യാനുഭവമായി. പഴമയെ സ്മരിക്കപ്പെടുന്ന വിവിധയിനം മിഠായികളടങ്ങുന്ന മിഠായി കടയും നാടന്‍ ശൈലിയിലുള്ള എണ്ണക്കടികളോട് കൂടിയ ചായക്കടയും പരിപാടിയില്‍ കൗതുകമായി. ജാതി- മത- രാഷ്ട്രീയ പ്രായ ഭേദമന്യേ നടത്തിയ വിനോദ കായിക പരിപാടി ഏവരെയും ആവേശം കൊള്ളിച്ചു. മത്ര കലാ സംഘത്തിന്റെ മുട്ടിപ്പാട്ടും റിസ്വാനും മെഹ്ഫില്‍ ഒമാന്‍ ടീമും അവതരിപ്പിച്ച ഇശല്‍ നൈറ്റും പരിപാടിക്ക് മാറ്റു കൂട്ടി.
പരിപാടിയുടെ സമാപനം കുറിച്ച് കൊണ്ട് വടം വലി മത്സരവും നടന്നു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിംങ് കണ്‍വീനര്‍ ഇബ്രാഹിം ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. ബഷീര്‍ അമാന അധ്യക്ഷത വഹിച്ചു. നവാസ് ചെങ്ങള, മുഹമ്മദ് വാണിമേല്‍, ജെസ്ല മുഹമ്മദ്, ഗഫൂര്‍ കുടുക്കില്‍, സൈനുദ്ദീന്‍ കൊടുവള്ളി, മുനീര്‍ തേക്കുംതോട്ടം, സൈദ് പന്നൂര് എന്നിവര്‍ സംസാരിച്ചു. സജീര്‍ സച്ചു സ്വാഗതവും ജംഷി റിയോണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.