സലാല: കെ.എം.സി.സി സലാല കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.പി.അബ്ദുസലാം ഹാജി പ്രസിഡന്റും റഷീദ് കൽപറ്റ ജനറൽ സെക്രട്ടറിയുമാണ്. ഹുസൈൻ കാച്ചിലോടിയാണ് ട്രഷറർ. വിമൻസ് ക്ലബ് ഓഡിറ്റോറിയൽ ചേർന്ന നാഷനൽ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. മറ്റു ഭാരവാഹികളെയും നിശ്ചയിച്ചിട്ടുണ്ട്. നാസർ പെരിങ്ങത്തൂർ ചെയർമാനും മെഡിക്കൽ സ്കീം ചെയർമാൻ അബ്ദുൽ ഹമീദ് ഫൈസിയുമാണ്.
വൈസ് പ്രസിഡന്റുമാർ: ആർ.കെ.അഹമദ് , മഹമൂദ് ഹാജി എടച്ചേരി, ജാബിർ ഷെരീഫ്, കാസിം കൊക്കൂർ, ഷൗക്കത്ത് കോവാർ, സെക്രട്ടറിമാർ: ഷംസീർ കൊല്ലം, നാസർ കമൂന, അബ്ബാസ് തൊട്ടറ, സൈഫുദ്ദീൻ ആലിയമ്പത്, അൽത്താഫ് പെരിങ്ങത്തൂർ.
കേന്ദ്ര ഭാരവാഹികൾ മുഴുവൻ ചേർന്നതാണ് കേന്ദ്ര കമ്മിറ്റി. കമ്മിറ്റി യോഗത്തിൽ വി.പി.അബ്ദു സലാം ഹാജി അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി സെക്രട്ടറി ഷബീർ കാലടി ആശംസകൾ നേർന്നു.
റഷീദ് കൽപറ്റ സ്വാഗതവും ഹുസൈൻ കാച്ചിലോടി നന്ദിയും പറഞ്ഞു. സലാലയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് കെ.എം.സി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.