കോഴിക്കോട്: മസ്കത്ത് കെ.എം.സി.സി സൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈ വർഷത്തെ റിലീഫ് വിതരണവും ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങും കോഴിക്കോട് ലീഗ് ഹൗസിൽ, നടന്നു. റിലീഫ് വിതരണം കോഴിക്കോട് ജില്ല മുസ്ലിം ലീഗ്, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിലും ആദരചടങ്ങ് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റും കുന്നമംഗലം എം.എൽ.എയുമായ എം.എ റസാഖ് മാസ്റ്ററും ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി സൂർ കെ.എം.സി.സി നടത്തുന്ന പ്രവർത്തനം മാതൃക പരമാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും, തിരഞ്ഞെടുത്ത നാല്പതോളം വരുന്ന കുടുംബങ്ങൾക്ക്, ചികിത്സ, വീട് നിർമാണം തുടങ്ങിയവയിലേക്കും, വിവിധ സി.എച്ച് സെന്ററുകൾക്കുമായി ഏകദേശം പത്തു ലക്ഷത്തോളം രൂപയാണ് ഈ വർഷം സൂർ കെ.എം.സി.സി, സഹായമായി നൽകിയത്. മസ്കത്ത് കെ.എം.സി.സി, നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ അധ്യക്ഷത വഹിച്ചു. സൂർ കെഎംസിസി ജനറൽ സെക്രട്ടറി സൈനുദ്ദീൻ കൊടുവള്ളി സ്വാഗതം പറഞ്ഞു. സൂർ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഹാഫിസ് ശംസുദ്ദീൻ പ്രാർഥന നിർവഹിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എം. കുഞ്ഞാമൂട്ടി, മസ്കത്ത് കെ.എം.സി.സി സെക്രട്ടറി ഉസ്മാൻ പന്തല്ലൂർ, മുൻ സൂർ കെ.എം.സി.സി സെക്രട്ടറി സമദ് പള്ളിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.റഫീഖ് ചേലക്കാട്, മുഹ്സിൻ കണ്ണൂർ, മുഹമ്മദ് പരപ്പനങ്ങാടി, ഷമീർ തിരൂർ, മഹ്മൂദ് മുസന്ദം തുടങ്ങിയവർ പങ്കെടുത്തു. മുൻ സെക്രട്ടറി നാസർ കടവല്ലൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.