കെ.എം.സി.സി ഖസബ് ഏരിയ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ഖസബ്: ഖസബ് ഏരിയ കെ.എം.സി.സിയും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ശിഹാബ് തങ്ങൾ അനുസ്മരണ ദിനത്തിൽ ഖസബ് ലുലു ഹൈപ്പർ മാർക്കറ്റിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് മുനവ്വർ ശുഐബ് ഉദ്ഘാടനം ചെയ്തു. കസബിലെ വ്യാപാര പ്രമുഖൻ മുഹമ്മദ് അഹമ്മദ് സുൽ ത്താൻ അൽ ഷെഹ്ഹി മുഖ്യാഥിതിയായി.സ്വദേശികളും വിദേശികളുമടക്കം 70 ഓളം പേർ രക്തദാനം നിർവഹിച്ചു.
സെക്രട്ടറി മജീദ് കൊടുവള്ളി, ട്രഷറർ യാസർ പുല്ലാളൂർ, ഉപദേശക കമ്മിറ്റി ചെയർമാൻ സിദ്ദീഖ് കണ്ണൂർ, വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല തളങ്കര,സിദ്ദീഖ് ഒമാൻ, ശരീഫ്, ജോയന്റ് സെക്രട്ടറിമാരായ മുനീർ ചാലിൽ, മുഹമ്മദ് ഹനീഫ്, ശകീർ, അബ്ദുല്ല ചെരൂർ, വർക്കിങ് കമ്മിറ്റി മെംബർമാരായ മുസഫർ, അലി ദേലമ്പാടി, അബ്ദുറഹ് മാൻ മാസ്റ്റർ, നവാസ് ബാങ്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.