മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയ സമദ് ഷാൻ മേഖല നബാ അൽ ഖൈർ ഹോട്ടലിൽ നടത്തിയ ചടങ്ങിൽ നേതാക്കളെയും വിദ്യാർഥികളെയും ആദരിച്ചു. ഉപദേശകസമിതി ചെയർമാൻ ഇമ്പിച്ചാലി ഉസ്താദിന് ഏരിയ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അലി പാപ്പിനിശ്ശേരിയും എസ്.കെ.എസ്.എസ്.എഫ് സമദ് ഷാൻ മേഖല സെക്രട്ടറി ഫാസിൽ ഫൈസിക്ക് അഷ്റഫ് കണ്ണൂരും സമദ് അൻഷാൻ മദ്റസയിൽനിന്ന് പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടിയ മുഹമ്മദിന് വൈസ് പ്രസിഡന്റ് സലീം കൊടുങ്ങല്ലൂരും ഉപഹാരം നൽകി. ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളായ സൈദ് തങ്ങൾ, ഷമീർ പച്ചായി എന്നിവരും മറ്റ് സമദ് ഷാൻ മേഖല അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.