‘കിം​ഗ്ഡം ഓ​ഫ് മാം​ഗോ​സ്’ ഫെ​സ്റ്റി​വ​ൽ ബൗ​ശ​ര്‍ ലു​ലു ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​ര​ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തേനൂറും മാമ്പഴങ്ങളുമായി ലുലുവിൽ 'കിംഗ്ഡം ഓഫ് മാംഗോസ്' ഫെസ്റ്റിവൽ

മസ്കത്ത്: തേനൂറുന്ന മധുരങ്ങളുമായി ലുലു ഹൈപര്‍മാര്‍ക്കറ്റിൽ 'കിംഗ്ഡം ഓഫ് മാംഗോസ്' ഫെസ്റ്റിവലിന് തുടക്കമായി. ഒമാനിലെ എല്ലാ സ്റ്റോറുകളിലും മാമ്പഴ വകഭേദങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാൻ കഴിയും. വിവിധ ദേശങ്ങളിലെ മാമ്പഴ രുചി തേടുന്നവരെ ലക്ഷ്യമിട്ട് ജൂണ്‍ രണ്ടു വരെയാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഫെസ്റ്റിവല്‍ ബൗശര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സമ്പത്ത്, ഫിഷറീസ് മന്ത്രാലയത്തിലെ പ്ലാന്റ് ക്വാറന്റൈന്‍ വകുപ്പ് ഡയറക്ടര്‍ വലീദ് ഖല്‍ഫാന്‍ അല്‍ മഅ്മരി സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് ഫെസ്റ്റിവലി‍െൻറ ഭാമായി ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. ഹോട്ട് ഫുഡ്, ബേക്കറി, സ്വീറ്റ്സ്, ഗ്രോസറി വിഭാഗങ്ങളിലും സവിശേഷ മാമ്പഴ വിഭവങ്ങള്‍ ലഭിക്കും. മാമ്പഴ അച്ചാര്‍, ജാം, പള്‍പ്, ജ്യൂസ്, ജെല്ലി, പ്രിസര്‍വ്, അടക്കമുള്ളവ വാങ്ങാം.

ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലന്‍ഡ്, ശ്രീലങ്ക, കെനിയ, യമന്‍ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള 50ലേറെ ഇനം മാമ്പഴങ്ങള്‍ ലുലു ഇറക്കുമതി ചെയ്തിട്ടുണ്ട്. പ്രാദേശിക ഒമാനി മാമ്പഴങ്ങളും ലഭിക്കും. പ്രത്യേക ഓഫറുകളും കിഴിവുകളുമുണ്ട്.

മാമ്പഴ ഫെസ്റ്റിവല്‍ ലുലു സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണത്തെ 'കിങ്ഡം ഓഫ് മാംഗോസ്' ഫെസ്റ്റിവലിന് ഏറെ സവിശേഷതകളുണ്ടെന്ന് ഒമാൻ ലുലു ഹൈപര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ ശബീര്‍ കെ.എ അഭിപ്രായപ്പെട്ടു ഉപഭോക്താക്കള്‍ക്കിടയില്‍ ജനകീയ പരിപാടിയായി ഇതു മാറും. എല്ലാവരും ഇഷ്ടപ്പെടുന്ന പഴവര്‍ഗമാണ് മാങ്ങ. പഴങ്ങളിലെ രാജാവിന് പ്രചാരം നല്‍കുക മാത്രമല്ല, ലോകതലത്തില്‍ മാമ്പഴ വ്യാപാരം പ്രോത്സാഹിപ്പിക്കുക കൂടി തങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലുലുവിന്റെ ഭക്ഷ്യ സ്രോതസ്സ് ശൃംഖലയും മുന്തിയ ലോജിസ്റ്റിക്സുമാണ് മിതമായ നിരക്കില്‍ ആഗോള ഉൽപന്നങ്ങളുടെ വിതരണം സുസ്ഥിരമാക്കുന്നത്.

Tags:    
News Summary - ‘Kingdom of Mangoes’ Festival in Lulu with honey and mangoes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.