Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അഞ്ചുപേർ പിടിയിൽ
മസ്കത്ത്: തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അഞ്ചുവിദേശികൾ പിടിയിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലാണ് സംഭവം നടന്നത്. പ്രതികളുടെ അതേ രാജ്യക്കാരൻ തന്നെയായ ആളെയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളെ മോചിപ്പിക്കാൻ ഇവരുടെ കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. കേസിൽ തുടർ നടപടികൾ നടന്നുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.