Posted On
date_range Updated On
date_range ഖുറം സ്ട്രീറ്റ് റോഡ് താൽക്കാലികമായി അടച്ചു
മസ്കത്ത്: അറ്റകുറ്റപ്പണികള്ക്കായി ഖുറം സ്ട്രീറ്റ് റോഡ് (ഖുറം നാച്വറല് പാര്ക്കിന് എതിര്വശം) താൽക്കാലികമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അടച്ച റോഡ് വ്യാഴാഴ്ച വരെ അടഞ്ഞുകിടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
റോയല് ഒമാന് പൊലീസ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ തകർന്ന ഭാഗങ്ങൾ ശരിയാക്കാനാണ് താൽക്കാലികമായി അടച്ചതെന്നും ഇതുവഴി യാത്ര ചെയ്യുന്നവര് ഗതാഗത നിര്ദേശങ്ങള് പാലിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.