ഖസബ് കോട്ടയുടെ ദൃശ്യം
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ഖസബ്, ബുക്ക കോട്ടകൾ താൽക്കാലികമായി അടച്ചിടുമെന്ന് ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഖസബ്, ബുക്ക കോട്ടകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്നും പൊതുജനങ്ങളും ടൂറിസം ഓപറേറ്റർമാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.