മസ്കത്ത്: ഖദറയിൽ കട കത്തിനശിച്ചു. ഖദറ റൗണ്ട് എബൗട്ടിന് സമീപം പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡിലീസ്റ്റ് ഒയാസിസ് ട്രേഡ് എൽ.എൽ.സി എന്ന ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനത്തിന് ഞായറാഴ്ച അർധരാത്രി 12.30ന് ശേഷമാണ് തീപിടിച്ചത്. കടയടച്ചശേഷമായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. പുകച്ചുരുളുകൾ ഉയരുന്നത് കണ്ടവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി.
കടക്ക് മുകളിലെ മൂന്നു ഫ്ലാറ്റുകളിലെ താമസക്കാരെയും ഒഴിപ്പിച്ചു. മണിക്കൂറുകൾ പരിശ്രമിച്ചശേഷം തിങ്കളാഴ്ച രാവിലെ എട്ടിനാണ് തീ പൂർണമായി അണച്ചത്. കട ഗോഡൗൺ അടക്കം ഏതാണ്ട് പൂർണമായി കത്തിനശിച്ചു. ഇൻഷുറൻസ് ഇല്ലാത്ത സ്ഥാപനമായതിനാൽ ഉടമക്ക് വൻ നഷ്ടമാണ് അഗ്നിബാധ മൂലം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.