കേരളവിഭാഗം ബഷീർ അനുസ്മരണ പരിപാടിയിൽ കൺവീനർ അജയൻ പൊയ്യാറ സംസാരിക്കുന്നു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് സാഹിത്യവിഭാഗം നേതൃത്വത്തിൽ ‘ഇമ്മിണിവല്യ സുൽത്താൻ’ എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സാഹിത്യസദസ്സും സംഘടിപ്പിച്ചു. ടി.വി. രഞ്ജിത്ത് അനുസ്മരണപ്രഭാഷണം നടത്തി. സന്തോഷ് കുമാർ, പ്രസീത, ലിജിന ഇരിങ്ങ എന്നിവർ ബഷീർ കഥകളെ അധികരിച്ച് സംസാരിച്ചു. കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം ജോയൻറ് സെക്രട്ടറി ജയചന്ദ്രൻ പള്ളിക്കൽ സ്വാഗതവും കോ കൺവീനർ ജഗദീഷ് കീരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.