മസ്കത്ത്: കേരള യുനൈറ്റഡ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ സെക്രട്ടറിയായി പി. വിനോദിനെ യോഗം തെരഞ്ഞെടുത്തു. മുൻ സെക്രട്ടറി അൻസാറിനെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി എക്സിക്യൂട്ടിവ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
അസോസിയേഷെൻറ പ്രവർത്തനങ്ങളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരിക്കില്ല. നിലവിലെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ കാലാവധി 2018 വരെയാണ്. അതിനാൽ, പുതുതായി നിലവിൽവന്നുവെന്ന് പറയപ്പെടുന്ന കമ്മിറ്റിക്ക് സാധുതയില്ലെന്നും എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.