മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ - കേരളവിഭാഗം, കുട്ടികൾക്കായി ‘വേനൽ തുമ്പികൾ’ എന്ന പേരിൽ വേനലവധി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 7, 8, 14, 15 ദിവസങ്ങളിൽ ദാർസൈത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ പ്രവേശനം തികച്ചും സൗജന്യമാണ്. എട്ടു വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാകും ക്യാമ്പില്‍ പ്രവേശനം. നാടക പ്രവര്‍ത്തകനും ബാലസാഹിത്യകാരനുമായ സുനില്‍ കുന്നരുവാണ് ക്യാമ്പ് നയിക്കുന്നത്. കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്ന വിധത്തിൽ വിനോദ-വിജ്ഞാനപ്രദമായാണ് ക്യാമ്പിെൻറ കരിക്കുലം. 14 വര്‍ഷങ്ങളായി കേരള വിഭാഗം വേനല്‍ തുമ്പികള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം വെള്ളിയാഴ്ച രാവിലെ എട്ടിന് ദാർസൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.