ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് സംഘടിപ്പിച്ച ചെസ് ടൂർണമെന്റിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് സംഘടിപ്പിച്ച ചെസ്, കാരംസ് ടൂർണമെൻറുകൾ കേരള വിങ് ഓഫിസ് ഹാളിൽ നടന്നു. ഓപൺ, സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹികവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരള വിങ് കോ-കൺവീനർ ജഗദീഷ്, ട്രഷറർ സുനിത് തേക്കേടവൻ, വനിതവിഭാഗം സെക്രട്ടറി ശ്രീജ രമേശ് എന്നിവർ ചേർന്ന് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. മസ്കത്തിലെ പ്രമുഖ പരിശീലക രാഖി ചെസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി. കായികവിഭാഗം സെക്രട്ടറി ബിബിൻ ദാസ്, ജോയൻറ് സെക്രട്ടറി മുഹമ്മദ് ഷാഫി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഞ്ജലി ബിജു, റിയാസ് അമ്പലവൻ തുടങ്ങിയവർ മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ കേരള വിങ് യുവജനോത്സവ മത്സര സമ്മാനദാന വേദിയിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.