Posted On
date_range Updated On
date_range കാസര്‍കോട് സ്വദേശി ഒമാനില്‍ നിര്യാതനായി
മസ്‌കത്ത്: കാസര്‍കോട് സ്വദേശി ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ നിര്യാതനായി. പെരുമ്പട അബ്ദുല്‍ ഖാദറിന്‍റെ മകന്‍ അബ്ദുല്‍ റസാഖ് (38) ആണ് മരിച്ചത്.
സീബില്‍ ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: റുഖിയ. മക്കൾ: റിയ, റിഫ. സഹോദരങ്ങൾ മുഹമ്മദ് കുഞ്ഞി, ബഷീർ (ദുബൈ), ഷാഫി, നാസർ, ഹമീദ്, അസീസ്, ലത്തീഫ്.
നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.