മസ്‌കത്ത്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. ആനയിടുക്ക് റെയില്‍വേ ഗേറ്റിന് സമീപം താമസിച്ചിരുന്ന അബ്ദുല്‍ അസീസ് മുല്ലാലി (78) ആണ് ഖസബില്‍ മരിച്ചത്.
കഴിഞ്ഞ മാസമാണ് ഒമാനിലുള്ള മകന്റെ സമീപത്തേക്ക് എത്തിയത്. രണ്ടാഴ്ച മുമ്പ് വാഹനാപകടം സംഭവിച്ച് ഒമാനില്‍ സ്വകാര്യ ഹോസ്പിറ്റലില്‍ അടിയന്തിര വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ അടക്കം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ ഒമാനിലെതന്നെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള പ്രക്രിയകള്‍ നടന്നു കൊണ്ടിരിക്കേയാണ് ശനിയാഴ്ച രാത്രിയോടെ മരണപ്പെടുന്നത്.
ഭാര്യ: പരേതയായ കുഞ്ഞാമി വലിയകത്ത്. മക്കള്‍: മുഹമ്മദ് അസ്‌ലം, അക്‌സര്‍. മരുമക്കള്‍: സുല്‍ഫത്ത് ബാപ്പിക്കാന്റവിട, നസറിയ കിഴുന്നപ്പാറ. മൃതദേഹം ഖസബില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.