Posted On
date_range Updated On
date_range വിസിറ്റിങ് വിസയിലെത്തി സലാലയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിയെ പി.സി.എഫ് നാട്ടിലെത്തിച്ചു
സലാല: വിസിറ്റിങ് വിസയിൽ ഒമാനിലെത്തി ജോലിയില്ലാതെ പ്രയാസത്തിലായ കണ്ണൂർ ഇരിട്ടി സ്വദേശി ഫൈസലിനെ നാട്ടിലേക്ക് കയറ്റിയയച്ചു. ഇദ്ദേഹത്തിനാവശ്യമായ സഹായങ്ങൾ പി.സി.എഫ് പ്രവർത്തകർ നൽകി. ജീവകാരുണ്യ പ്രവർത്തകൻ ഒ.അബ്ദുൽ ഗഫൂർ വിമാന ടിക്കറ്റു നൽകി. വ്യാഴാഴ്ചത്തെ എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഇദ്ദേഹം നാട്ടിലേക്കു മടങ്ങി. റസാഖ് ചാലിശ്ശേരി, ഉസ്മാൻ വാടാനപ്പള്ളി, വാപ്പു വല്ലപ്പുഴ എന്നിവർ നേത്യത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.