മസ്കത്ത്: കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ബംപര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കല്യാണ്‍ ജ്വല്ലേഴ്സിൽനിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 75 ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 75 ശതമാനം വരെ ഇളവും സ്വന്തമാക്കാം. ഈ ഓഫര്‍ ആഗസ്റ്റ് 15 വരെ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഈ മേഖലയിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. ഇന്ത്യയില്‍ തുടക്കംകുറിച്ച ആഗോളതലത്തിലുള്ള ആഭരണ ബ്രാന്‍ഡ് എന്ന നിലയില്‍, ഈ അവസരത്തില്‍ ഈ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം നൽകുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നൽകുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജ്വല്ലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേസിനുമൊപ്പം 4-ലെവല്‍ അഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകുന്നുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്സില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ, ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയ്ന്റനന്‍സ് സൗജന്യമായി ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.