മസ്കത്ത്: വിദ്യാർഥികളുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മുലദ ഇന്ത്യൻ സ്കൂളിൽ കലാസംഗമം സംഘടിപ്പിച്ചു. 2000ത്തോളം വിദ്യാർഥികൾ പങ്കെടുത്ത പ്രാഥമിക മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എഴുന്നൂറ്റമ്പതോളം വിദ്യാർഥികൾ പത്തു വേദികളിലായി മാറ്റുരച്ചു. പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ് ഉദ്ഘാടനം ചെയ്തു. അസി. വൈസ്പ്രിൻസിപ്പൽമാരായ വി.സി. ജയ്ലാൽ, ഷീജ അബ്ദുൽ ജലീൽ, ചീഫ് കോഒാഡിനേറ്റർ നിയാസ് അഹമ്മദ്, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം പ്രസംഗം, പദ്യോച്ചാരണം, വാദ്യോപകരണ സംഗീതം, ലളിതഗാനം ഫാഷൻ ഷോ തുടങ്ങി 35 ഇനങ്ങളിലാണ് മത്സരം നടന്നത്. വ്യകതിഗത, ഗ്രൂപ് ഇനങ്ങളിലായി നടന്ന മത്സരത്തിൽ 622 പോയേൻറാടെ സൂർ ഹൗസ് ഒന്നാം സ്ഥാനത്ത് എത്തി. നിസ്വ ഹൗസ്, സലാല ഹൗസ്, മസ്കത്ത് ഹൗസ് എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.