ജോ​ഡോ യാ​ത്ര നാ​ടി​ന്‍റെ​ ഐ​ക്യം തി​രി​ച്ചു​പി​ടി​ക്കാ​ൻ -ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി

നി​സ്‌​വ: ന​മ്മു​ടെ നാ​ടി​ന്റെ മ​തേ​ത​ര​ത്വ​വും ഐ​ക്യ​വും തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന്യാ​കു​മാ​രി മു​ത​ൽ ക​ശ്മീ​ർ​വ​രെ ഭാ​ര​ത് ജോ​ഡോ പ​ദ​യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി. ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഈ​ദ് ഓ​ണാ​ഘോ​ഷ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​വാ​സി​സ​മൂ​ഹം ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്​ ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​ണ്, അ​വ​രെ അ​വ​ഗ​ണി​ച്ച് ഒ​രു സ​ർ​ക്കാ​റി​നും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. പ്ര​വാ​സി​ക​ളു​ടെ വി​മാ​ന​യാ​ത്ര​ക്കൂ​ലി വ​ർ​ധ​ന​വി​ൽ സ​മ​യോ​ചി​ത​മാ​യി പാ​ർ​ല​മെ​ന്റി​ന്റെ ശ്ര​ദ്ധ​യി​ൽ വി​ഷ​യം കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വാ​തി​ര, ഓ​ണ​പ്പൂ​ക്ക​ളം, മാ​വേ​ലി​യെ വ​ര​വേ​ൽ​ക്ക​ൽ, ഒ​പ്പ​ന, ഓ​ണ​സ​ദ്യ എ​ന്നി​വ പ​രി​പാ​ടി​ക്ക് നി​റ​പ്പ​കി​ട്ടേ​കി.

ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ സ​തീ​ഷ് നൂ​റ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള, ഒ.​ഐ.​സി.​സി സ്ഥാ​പ​ക​നേ​താ​വ് എ​ൻ.​ഒ. ഉ​മ്മ​ൻ, ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സേ​ഫ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ൽ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ പ​ള്ളി​ക്ക​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ബി വ​ട​ക്കേ​ടം, ഇ.​വി. പ്ര​ദീ​പ്‌, വ​ർ​ഗീ​സ് സേ​വി​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​നി​ഷ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പ്ര​കാ​ശ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jodo Yatra is to regain the unity- TN Prathapan M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.