മസ്കത്ത്: നോർത്ത് അൽ ബാത്തിന ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന നിരവധി സ്വകാകര്യമേഖലാ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ. തൊഴിൽ മന്ത്രാലയം ഓൺലൈനായി പുറത്തിറക്കിയ പ്രസ്താവനയിലാണ് തൊഴിലസരങ്ങളെക്കുറിച്ച് അറിയിച്ചത്.
ഗവർണറേറ്റിലെ വ്യത്യസ്ത പൊതുമേഖലാസ്ഥാപനങ്ങളിലേക്കും ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും നൈപുണ്യവും യോഗ്യതയുമുള്ളവരിൽ നിന്ന് അപേക്ഷക്ഷണിക്കുന്നുവെന്നാണ് പ്രസ്താവനിയിലൂടെ തൊഴിൽ മന്ത്രാലയം അറിയിച്ചത്. കൂടുതൽ വിവരങ്ങൾക്കും അവസരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾക്കും മന്ത്രാലയത്തിന്റെ www.mol.gov.om എന്ന വെബ്സൈറ്റ് സന്ദർശിക്കാനും തൊഴിൽ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.