Posted On
date_range Updated On
date_range ജബൽ സ്ട്രീറ്റ് താൽക്കാലികമായി ഇന്നു രാത്രി മുതൽ അടച്ചിടും
മസ്കത്ത്: അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾക്കായി ജബൽ സ്ട്രീറ്റ് താൽക്കാലികമായി അടക്കുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് നടപടി. ആമിറാത്തിൽ നിന്നും ബൗഷർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിന് ഇരുവശവുമുള്ള സുരക്ഷാ ബാരിയറുകളിൽ നിന്ന് ഇളകി കിടക്കുന്ന പാറക്കല്ലുകൾ പൂർണമായും നീക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ താൽക്കാലിക നിയന്ത്രണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച രാത്രി വരെയായിരിക്കും റോഡ് പൂർണമായി അടച്ചിടുക. ഈ ദിവസങ്ങളിൽ യാത്രക്കാർ മസ്കത്ത് മുനിസിപ്പാലിറ്റി ഒരുക്കിയ ബദൽ പാതകൾ ഉപയോഗിക്കണം. മേഖലയിൽ സ്ഥാപിച്ച ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും ട്രാഫിക് അധികൃതരുമായി സഹകരിക്കാനും യാത്രക്കാരോട് മുനിസിപ്പാലിറ്റി അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.