മസ്കത്ത്: ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ഒമാന്‍ ഫ്രം ഹോഴ്സ്ബാക്കുമായി സഹകരിച്ച് നടത്തുന്ന പ്രഥമ ജബല്‍ അഖ്ദര്‍ ടൂറിസം ഫെസ്റ്റിവൽ ആഗസ്റ്റ് 23 മുതൽ നടക്കും. കുതിര സവാരി, വിപണന സ്റ്റാളുകള്‍, ഹൈക്കിങ് തുടങ്ങി വ്യത്യസ്തങ്ങളായ വിനോദ പരിപാടികളാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി ഒരുക്കിയത്.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയായിരിക്കും പരിപാടികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികൾ മേളയിൽ എത്തുമെന്നാണ് കരുതുന്നതെന്ന് ഒമാന്‍ ഫ്രം ഹോഴ്സ്ബാക്ക് മേധാവി സൈഫ് അലി അല്‍ റവാഹി പറഞ്ഞു.
ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾ പ്രദര്‍ശിപ്പിക്കും. എണ്ണ, സുഗന്ധവസ്തുക്കള്‍ തുടങ്ങിയവക്ക് പുറമെ കാർഷിക വിളകളും പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ക്ക് ഉൽപന്നങ്ങളും പഴങ്ങളും നേരിട്ട് നിര്മാതാക്കളില്നിന്നും കര്‍ഷകരില്‍നിന്നും വാങ്ങാം.
കുതിര പ്രദർശനമാണ് മേളയിലെ പ്രധാന ആകർഷണം. കുട്ടികള്‍ക്ക് കുതിര സവാരിയും ഒരുക്കും. വര്‍ഷത്തില്‍ രണ്ടു തവണകളായി ഫെസ്റ്റിവല്‍ നടത്താൻ സംഘാടകർ ആലോചിക്കുന്നുണ്ട്. ഒന്ന് റോസ് ഫെസ്റ്റിവലായും മറ്റൊന്ന് മാതളനാരങ്ങ സീസണിലും നടത്താനാണ് പദ്ധതിയെന്നും അല്‍ റവാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.