മസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദി കബീറിലെ ഹ്യൂമാനിറ്റീസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ‘എക്കോസ്’ പ്രദർശനം സംഘടിപ്പിച്ചു. 11, 12 ഗ്രേഡുകളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പ്രദർശനം നയിച്ചത്. ‘ഏജൻസീസ് ഓഫ് സോഷ്യലൈസേഷൻ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ സൈക്കോളജി, സോഷ്യോളജി പഠനങ്ങളിലെ കാഴ്ചപ്പാടുകളാണ് പ്രദർശനത്തിലൂടെ പ്രതിഫലിപ്പിച്ചത്. ഒമാനി സ്കൂൾ വൈസ് പ്രിൻസിപ്പൽ അസ്മ ബിൻത് അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡി. എൻ. റാവു സ്വാഗതം പറഞ്ഞു.
വിവിധ ഗെയിമുകളും പ്രവർത്തനങ്ങളും പ്രദർശനത്തിന്റെ ഭാഗമായി. വിദ്യാർഥികൾ തമ്മിൽ വിജ്ഞാനവിനിമയത്തിനും സംവാദത്തിനുമുള്ള വേദിയായി പ്രദർശനം മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.