അമീർ അൽ ഖഞ്ചാരി
Posted On
date_range Updated On
date_range ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഒമാന്‍ വെള്ളി
മസ്കത്ത്: തുർക്കിയ നഗരമായ കോന്യയിൽ നടക്കുന്ന അഞ്ചാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ ഒമാന്‍ വീണ്ടും മെഡൽ. 89 കി.ഗ്രാം വിഭാഗം വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഒമാൻ താരം അമീർ അൽ ഖഞ്ചാരി വെള്ളി നേടി. 194 കി.ഗ്രാമാണ് അമീർ ഉയർത്തിയത്. 179 കി.ഗ്രാമെന്ന തന്റെ വ്യക്തിഗത റെക്കോർഡും അമീർ തകർത്തു. നേരത്തേ ഹൈജംപിൽ ദേശീയ അത്ലറ്റായ ഫതേഖ് ബിൻ അബ്ദുൽ ഗഫൂർ ജബൂബ് സ്വർണം നേടിയിരുന്നു. 100 മീറ്റർ ഓട്ടത്തിൽ ബറാകത്ത് അൽ ഹർതി വെങ്കലം നേടി. 4x100 റിലേയിൽ അമ്മാർ അൽ സെയ്ഫി, ബറാകത് അൽ ഹർതി, മുഹമ്മദ് അൽ സാദി, അലി അൽ ബലൂശി എന്നിവരടങ്ങുന്ന ഒമാൻ ടീം വെങ്കല നേട്ടം കൈവരിച്ചിരുന്നു. 50ലധിം ഇസ്ലാമിക രാജ്യങ്ങളിലെ കായികതാരങ്ങൾ പങ്കെടുക്കുന്ന സോളിഡാരിറ്റി ഗെയിംസ് ആഗസ്റ്റ് 18നാണ് സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.