ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ 4x100 റിലേയിൽ വെങ്കലം നേടിയ ഒമാൻ ടീം 

ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ്; ഒമാൻ അത്ലറ്റുകൾക്ക് നേട്ടം

മസ്കത്ത്: തുർക്കി നഗരമായ കോന്യയിൽ നടക്കുന്ന അഞ്ചാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ ഒമാനിൽനിന്നുള്ള അത്ലറ്റുകൾക്ക് നേട്ടം. ഹൈജംപിൽ ദേശീയ അത്ലറ്റ് ആയ ഫതേഖ് ബിൻ അബ്ദുൽ ഗഫൂർ ജബൂബ് സ്വർണം നേടി.

100 മീറ്റർ ഓട്ടത്തിൽ ബറാകത്ത് അൽ ഹർതി വെങ്കലം നേടി. 4x100 റിലേയിൽ അമ്മാർ അൽ സെയ്ഫി, ബറാകത് അൽ ഹർതി, മുഹമ്മദ് അൽ സാദി, അലി അൽ ബലൂശി എന്നിവരടങ്ങുന്ന ഒമാൻ ടീം വെങ്കല നേട്ടം കൈവരിച്ചു. 50ലധികം ഇസ്ലാമിക രാജ്യങ്ങളിലെ കായികതാരങ്ങൾ പങ്കെടുക്കുന്ന സോളിഡാരിറ്റി ഗെയിംസ് ആഗസ്റ്റ് 18നാണ് സമാപിക്കുക.

Tags:    
News Summary - Islamic Solidarity Games; Achievement for Oman athletes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.