‘ഇഷ്ഖ് മജ്ലിസ്’ എന്ന നബിദിന പരിപാടിയുടെ ഓൺലൈൻ പ്രചരണ കാമ്പയിൻ സിംസാറുൽ ഹഖ് ഹുദവി നിർവഹിക്കുന്നു
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ കമ്മിറ്റി സെപ്റ്റംബർ 28ന് റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടത്തുന്ന ‘ഇഷ്ഖ് മജ്ലിസ്’ എന്ന നബിദിന പരിപാടിയുടെ ഓൺലൈൻ പ്രചരണ കാമ്പയിൻ പ്രമുഖ പ്രസംഗകൻ സിംസാറുൽ ഹഖ് ഹുദവി അമിറാത്തിൽ നടന്ന മദീന പാഷൻ മജ്ലിസിൽ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകുന്ന പരിപാടിയിൽ ഖാജ ഹുസൈൻ ദാരിമിയും ഒമാനിലെ പണ്ഡിതരും മറ്റു പ്രമുഖരും പങ്കെടുക്കുമെന്ന് ഇഷ്ഖ് മജ്ലിസ് പ്രോഗ്രാം സ്വാഗത സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.