മബേല: തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി മബേല മാസിന് തഅലീമുല് ഖുര്‍ആന്‍ മദ്റസ, ഐ.സി.എഫ് മബേല ബി പിയുടെയും ആഭിമുഖ്യത്തില്‍ നസീം മസ്കത്ത് ഫാമില്‍ ഇശല്‍ മദീന സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർഥികളുടെ കലാ വിരുന്ന്, പ്രഭാഷണ ക്വിസ്, സ്പോര്‍ട് ക്വിസ്, മൗലിദ് മജ്ലിസ്, നബി സ്നേഹ പ്രഭാഷണം, ഇശല്‍ വിരുന്ന്, ഫ്ലവര്‍ ഷോ, ബുര്‍ദ, തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടന്നു.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഒമാന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആമിര്‍ അഹ്സനി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ഡോ ജാബിര്‍ ജലാലിയുടെ അധ്യക്ഷതവഹിച്ചു. മുഹമ്മദ് റഫീഖ് സഖാഫി നരിക്കോട് സന്ദേശ പ്രഭാഷണം നടത്തി.
ബഷീര്‍ അഷ്റഫി, ഉമര്‍ ഫൈസി സീബ്, അബ്ദു സലാം മുസ്ലിയാര്, ത്വാഹല് ഹാദി നടേരി, ഷമീര്‍ അഹ്സനി, മുഹമ്മദ് ജവാദ് അദനി, ശമീം അഹ്സനി മാമ്പറ്റ, റഫീഖ് പാനൂര്‍, നൗഫല്‍ നീലഗിരി, ശറഫുദ്ദീന്‍ ലത്വീഫി ഗൂഡല്ലൂര്‍, ജാബിര്‍ വളപട്ടണം, ഖാസിം മഞ്ചേശ്വരം, അന്‍വര്‍ സാദത്, ഷാജഹാന് തിരുവനന്തപുരം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.