മസ്കത്ത്: ലണ്ടനിലെ ട്രിനിറ്റി കോളജിെൻറ സംഗീത പരീക്ഷയെഴുതാൻ ഗൂബ്ര സ്കൂൾ വിദ്യാർഥികളും. പരീക്ഷക്ക് വിദ്യാർഥികളെ അയക്കുന്ന മസ്കത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് െഎ.എസ്.ജി. അറുപതോളം രാഷ്ട്രങ്ങളിലായി നടക്കുന്ന, അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ പരീക്ഷാബോർഡാണ് ട്രിനിറ്റിയിലേത്. എഴുത്ത്, പ്രാക്ടിക്കൽതലങ്ങളിലായാണ് ട്രിനിറ്റി കോളജിെൻറ പരീക്ഷ നടക്കുന്നത്.
കുട്ടികളെ സംഗീത അഭിരുചി കണ്ടെത്തി ഒന്നാം ഗ്രേഡ് മുതലേ വളർത്തിയെടുക്കുന്ന തരത്തിലുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതിനായി അർപ്പണമനോഭാവമുള്ള ജീവനക്കാരുടെ സേവനം ലഭ്യമാണ്. മൂന്നു മുതൽ അഞ്ചു വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ എഴുത്തു പരീക്ഷയിലും ആറു മുതൽ 11 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ ഇലക്ട്രോണിക് കീബോർഡ്, ഗിറ്റാർ, ഡ്രം കിറ്റ് എന്നിവയിൽ പ്രാക്ടിക്കൽ പരീക്ഷയിലുമാണ് പെങ്കടു
ക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.