സലാലയിൽ ഐ.എസ്.സി മലയാള വിഭാഗം സംഘടിപ്പിച്ച ഓണാഘോഷം
സലാല: മലയാളികളുടെ സലാലയിലെ ഔദ്യോഗിക പൊതുവേദിയായ ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) മലയാള വിഭാഗം സലാലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ തൊഴിൽ മന്ത്രാലയത്തിലെ ശൈഖ് നായിഫ് അഹമദ് അൽ ശൻഫരി മുഖ്യാതിഥിയായി
ഘോഷയാത്രയോടെയാണ് ഓണാഘോഷം ആരംഭിച്ചത്. ചെണ്ടമേളവും, തിരുവാതിരക്കളിയും വിവിധ വിനോദ മത്സരങ്ങളും നടന്നു.
ക്ലബ് ഹാളിൽ ഒരുക്കിയ സദ്യയിലും ആഘോഷത്തിലും മലയാള വിഭാഗം അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ ആയിരക്കണക്കിനാളുകൾ സംബന്ധിച്ചു.
ഉദ്ഘാടന പരിപാടിയിൽ കൺവീനർ ഷബീർ കാലടി അധ്യക്ഷതവഹിച്ചു. ഡോ: കെ.സനാതനൻ, രാകേഷ്കുമാർ ഝ, സണ്ണി ജേക്കബ്, സന്ദീപ് ഓജ, ഗോപൻ അയിരൂർ, എന്നിവർ സംബന്ധിച്ചു. ഒബ്സർവർ ഇൻ ചാർജ് ഡോ. രാജശേഖരൻ, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സജീബ് ജലാൽ, സുനിൽ നാരായണൻ, ശ്യാം മോഹൻ, സജീവ് ജോസഫ്, അജിത്, ശ്രീവിദ്യ, മുൻ ഭാരവാഹികൾ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.