മസ്കത്ത്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് കണക്കിലെടുത്ത് ഗൾഫ് രാഷ്ട്രങ്ങൾ നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിനിടെ വ്യാജ പ്രചാരണങ്ങൾ വീണ്ടും വ്യാപകം. ഒമാൻ കേരളത്തിൽ കോഴിക്കോടിനും മലപ്പുറത്തിനും യാത്രവിലക്ക് ഏർപ്പെടുത്തിയെന്നതാണ് പ്രചാരണം. ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ അറബിയിലുള്ള അറിയിപ്പിെൻറ സ്ക്രീൻ ഷോട്ടിന് ഒപ്പം ഇംഗ്ലീഷ്/ അറബിക് സന്ദേശങ്ങളായും വോയ്സ് സന്ദേശങ്ങളായുമായാണ് പ്രചാരണം നടക്കുന്നത്. ഒമാന് പുറമെ മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലും ഇൗ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രണ്ട് വർഷം മുമ്പ് നിപ വൈറസ് വ്യാപിച്ച സമയത്ത് ആരോഗ്യ മന്ത്രാലയം സ്വദേശികൾക്ക് നൽകിയ അറിയിപ്പാണ് ഇപ്പോൾ വീണ്ടും പൊങ്ങിവന്നിരിക്കുന്നത്. അന്നത്തെ അറിയിപ്പിൽ നിന്ന് തീയതിയും മറ്റും എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. നിപ വൈറസ് ബാധിച്ച 14 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 12 പേർ മരിക്കുകയും ചെയ്തതിനാൽ കോഴിക്കോട്/ മലപ്പുറം ഭാഗത്തേക്ക് യാത്ര ചെയ്യരുതെന്നാണ് അറബിയിലുള്ള അറിയിപ്പിൽ പറയുന്നത്. അറബി വായിക്കാൻ അറിയാതെ കേട്ടാൽ മനസ്സിലാകുന്നവരാണ് ഇത്തരം പ്രചാരണങ്ങൾ മൂലം ആശങ്കയിലാകുന്നത്.
'നിപ' അടുത്ത മഹാമാരിയാകാൻ സാധ്യതയുണ്ടെന്ന് വിവിധ അന്താരാഷ്ട്ര വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കിന് ഒപ്പവും ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ മുകളിൽ പറഞ്ഞ സ്ക്രീൻ ഷോട്ടിന് ഒപ്പം പ്രചരിക്കുന്നുണ്ട്. മെേസജുകൾ ലഭിക്കുന്ന ചില സ്വദേശികൾ കേരളത്തിൽ 'നിപ' മൂലം ആളുകൾ മരണപ്പെേട്ടായെന്ന കാര്യം മലയാളികളോട് അന്വേഷിച്ച് ഉറപ്പുവരുത്തുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.