മസ്കത്ത്: ഇറാൻ ആണവ വിഷയങ്ങളിലെ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഒമാൻ നടത്തിയ ഇടപെടലുകൾക്ക് നന്ദി അറിയിച്ച് ഇറാൻ വിദേശകാര്യമന്ത്രി മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ. സുൽത്താനേറ്റിൽ ഔേദ്യാഗിക സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ഒമാന്റെ പങ്ക് ക്രിയാത്മകവും ഫലപ്രദവുമാണ്.
ഒമാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിസർക്കാറിനും സുൽത്താൻ ഹൈതം ബിൻ താരിഖിനും നന്ദി അറിയിക്കുകയാണ്. ഇറാൻ ആണവ പ്രശ്നത്തിൽ സുൽത്താനേറ്റ് ഗൗരവമായ മുൻകൈ എടുത്തിട്ടുണ്ടെന്നും ഇത് ചർച്ചകളുടെ തിരിച്ചുവരവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ പ്രശ്നങ്ങൾക്ക് പുറമേ, ഫലസ്തീൻ, യമൻ, സുഡാൻ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ വിഷയമായതായി അബ്ദുള്ളാഹിയാൻ പറഞ്ഞു. കഴിഞ്ഞ മേയിൽ ഇറാൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാമ്പത്തിക, നിക്ഷേപമേഖലകളിൽ കൂടുതൽ സഹകരണത്തിന് സാക്ഷ്യം വഹിച്ചു. സംയുക്ത സാമ്പത്തിക സമിതിയുടെ 20ാമത് യോഗം ഉടൻ ചേരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.